Site icon Fanport

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് വലിയ വിജയം

കേരള വനിതാ ലീഗ്; രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് രണ്ടാം വിജയം. ഇന്ന് കടത്തനാട് രാജ അക്കാദമിയെ നേരിട്ട ഡോൺ ബോസ്കോ ഒമ്പത് ഗോളുകൾ അടിച്ചു കൂട്ടി. അവർ ഒന്നിനെതിരെ 9 ഗോളുകളുടെ വിജയം നേടുകയും ചെയ്തു. നേപ്പാൾ താരം ദീപ നിയുപാനെ നാലു ഗോളുകളുമായി തിളങ്ങി. 36, 38, 48, 67 മിനുട്ടുകളിൽ ആയിരുന്നു ദീപയുടെ ഗോളുകൾ.

കേരള വനിതാ ലീഗ് Kerala Women's League

ക്യാപ്റ്റൻ രേഷ്മ ഹാട്രിക്കും നേടി. 10, 31, 43 മിനുട്ടുകളിൽ ആയിരുന്നു രേഷ്മയുടെ ഗോളുകൾ. പുഷ്പ ഇരട്ട ഗോളുകളും നേടി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കടത്തനാട് രാജക്ക് പൂജ്യം പോയിന്റും ഡോൺ ബോസ്കോയ്ക്ക് 6 പോയിന്റുമാണ് ഉള്ളത്.

Exit mobile version