ഏഷ്യ കപ്പ് പരാജയം, ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ടുകള്‍

- Advertisement -

ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനോടേറ്റ പരാജയത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ അഭിപ്രായ വ്യത്യാസമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളും മുഖ്യ കോച്ചും തമ്മിലാണ് പ്രശ്നങ്ങളാണെന്നാണ് അറിയുന്നത്. തുഷാര്‍ അറോത്തെയും പരിശീലന രീതികളെയും മറ്റും ടീമിലെ താരങ്ങള്‍ അതൃപ്തിയോടെയാണ് കാണുന്നതെന്നാണ് ലഭിക്കുന്ന വിവരം.

പരിശീലനം ക്രമീകരിക്കുന്നതില്‍ മാറ്റങ്ങള്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും കോച്ച് അതൊന്നും ചെവിക്കൊള്ളുവാന്‍ താല്പര്യം കാണിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതിനു പ്രശംസ പിടിച്ചുപറ്റിയ കോച്ചാണ് ഇപ്പോള്‍ പഴി കേള്‍ക്കുന്നതെന്നും രസകരമാണ്.

ഇന്ത്യന്‍ ഏകദിന ടി20 ക്യാപ്റ്റന്മാരായ മിത്താലി രാജും ഹര്‍മ്മന്‍പ്രീത് കൗറും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സുമായി ഇത് ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്. മീറ്റിംഗില്‍ ഇന്ത്യന്‍ ടീം മാനേജര്‍ തൃപ്തി ഭട്ടാചാര്യയും മുഖ്യ സെലക്ടര്‍ ഹേമലത കാലയും പങ്കെടുത്തപ്പോള്‍ മുഖ്യോ കോച്ചിനു ക്ഷണമുണ്ടായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement