Site icon Fanport

ഫ്രഞ്ച് താരത്തെ പി എസ് ജി കരാർ അവസാനിക്കും മുമ്പ് റിലീസ് ചെയ്തു

ഫ്രഞ്ച് താരമായ ലിസാന്ന ദിയാരയെ പി എസ് ജി റിലീസ് ചെയ്തു. ഇനി മൂന്ന് മാസത്തോളം ദിയാരയുമായി കരാർ ബാക്കി നിൽക്കെയാണ് പി എസ് ജിയുടെ ഈ തീരുമാനം. ഡിഫൻസീവ് മിഡ്ഫീൽഡറായ ദിയാരയെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു പി എസ് ജി സൈൻ ചെയ്തത്‌. പി എസ് ജിയിൽ കാര്യമായ അവസരങ്ങൾ ഒന്നും ദിയാരക്ക് ലഭിച്ചിരുന്നില്ല.

ഒരു ക്ലബിലും ദീർഘകാലം കളിച്ച് ശീലമില്ലാത്ത താരം കൂടിയാണ് ദിയാര. റയൽ മാഡ്രിഡ്, ആഴ്സണൽ, ചെൽസി, ഒളിമ്പിക് മാഴ്സെ തുടങ്ങിയ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്. ഇതിൽ റയൽ മാഡ്രിഡിൽ മാത്രമാണ് കുറച്ച കാലമെങ്കിൽ ദിയാര നിന്നത്. ചൈനയിലേക്ക് ആകും ദിയാരയുടെ അടുത്ത യാത്ര എന്നാണ് കരുതപ്പെടുന്നത്.

Exit mobile version