വമ്പന്‍ അട്ടിമറിയുമായി അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട്, പുറത്താക്കിയത് നിലവിലെ വെങ്കല മെഡൽ ജേതാക്കളെ

Arjundhruv

നിലവിലെ ബാഡ്മിന്റൺ ലോക ചാമ്പ്യന്‍ഷിപ്പ്സ് വെങ്കല മെഡൽ ജേതാക്കളായ ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ഡെന്മാര്‍ക്ക് താരങ്ങളെ രണ്ടാം റൗണ്ടിൽ അട്ടിമറിച്ച് ഇന്ത്യയുടെ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില കൂട്ടുകെട്ട്. 21-17, 21-16 എന്ന സ്കോറിനായിരുന്നു കിം അസ്ട്രുപ് – ആന്‍ഡേര്‍സ് റാസ്മുസ്സന്‍ കൂട്ടുകെട്ടിനെ ഇന്ത്യന്‍ താരങ്ങള്‍ വീഴ്ത്തിയത്.

അതേ സമയം വനിത ഡബിള്‍സിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡികൂട്ടുകെട്ട് ലോക ഒന്നാം നമ്പര്‍ ജോഡിയായ ചൈനയുടെ ക്വിംഗ് ചെന്‍ – യി ഫാന്‍ ജിയയോട് 15-21, 10-21 എന്ന സ്കോറിന് പിന്നിൽ പോയി. രണ്ട് വട്ടം ബാഡ്മിന്റൺ ലോക ചാമ്പ്യന്മാര്‍ കൂടിയാണ് ഈ ചൈനീസ് താരങ്ങള്‍.

ഇന്ത്യയുടെ പൂജ ഡണ്ടു – സഞ്ജന സന്തോഷ് കൂട്ടുകെട്ട് ലോക റാങ്കിംഗിൽ മൂന്നാം നമ്പര്‍ താരങ്ങളായ കൊറിയന്‍ താരങ്ങളോട് 15-21, 7-21 എന്ന സ്കോറിന് പരാജയപ്പെട്ടു.