ടി20യില്‍ ഏറ്റവും പ്രയാസം എംഎസ് ധോണിയ്ക്കെതിരെ പന്തെറിയുവാന്‍

ടി20 ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍, എബി ഡി വില്ലിയേഴ്സ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ക്കെതിരെയെല്ലാം പന്തെറിഞ്ഞിട്ടുണ്ടെങ്കിലും താന്‍ ഏറ്റവും അധികം പ്രയാസം നേരിട്ടത് എംഎസ് ധോണിയ്ക്കെതിരെ പന്തെറിയുവാനാണെന്ന് പറഞ്ഞ് രവിചന്ദ്രന്‍ അശ്വിന്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ആദ്യ സീസണുകളില്‍ കളിച്ച താരം പിന്നീട് കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്ക് കൂടുമാറിയിരുന്നു.

മുന്‍ ഇന്ത്യന്‍ നായകനാണ് താന്‍ പന്തെറിയുവാനായി ഏറ്റവും പ്രയാസമേറിയതായി കണക്കാക്കുന്നതെന്ന് പറഞ്ഞ അശ്വിന്‍ താരത്തിനെതിരെ ഇന്നിംഗ്സിന്റെ അവസാനം പന്തെറിയുക എന്നത് ഏറെ പ്രയാസകരമാണെന്നും അതിനെക്കുറിച്ച് ആലോചിക്കുവാന്‍ തന്നെ വയ്യെന്ന് പറയുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ട് വര്‍ഷത്തോളം വിലക്കിയ സമയത്ത് ധോണിയും അശ്വിനും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയും ഒരുമിച്ച് കളിച്ചിരുന്നു.

Exit mobile version