തന്റെ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തുവാന്‍ സഹായിച്ച ബാറ്റ് കമ്പനികള്‍ക്ക് ആദരവ് അറിയിച്ച് ധോണി

ലോകകപ്പില്‍ ധോണി ബാറ്റ് ചെയ്യുവാനെത്തുമ്പോള്‍ ഏവരും പഴയ പ്രതാപകാലത്തെ ധോണിയുടെ ഇന്നിംഗ്സുകളാണ് പ്രതീക്ഷിക്കുന്നത്. ഫിനിഷര്‍ ധോണിയുടെ ഇന്നിംഗ്സുകള്‍ ഐപിഎല്‍ പല മത്സരങ്ങളിലും ഈ സീസണില്‍ കണ്ടുവെങ്കിലും ലോകകപ്പില്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ ധോണി പുറത്തെടുത്തുവെങ്കിലും തന്റെ പ്രതാപകാലത്തെ അനുസ്മരിക്കുന്ന പ്രകടനം താരത്തില്‍ നിന്നുണ്ടായിട്ടില്ല ഇതുവരെ.

എന്നാല്‍ ഏവരും ശ്രദ്ധിച്ച മറ്റൊരു കാര്യം ധോണിയുടെ ബാറ്റിലെ സ്പോണസര്‍മാരുടെ ലോഗോയാണ്. ഓരോ മത്സരത്തില്‍ ഓരോ ബാറ്റ് ലോഗോയാണ് ഉപയോഗിച്ചത്. ചില മത്സരങ്ങളില്‍ മത്സരത്തിന്റെ ഓരോ ഘട്ടത്തില്‍ വിവിധ ലോഗോയുള്ള ബാറ്റുകള്‍ ഉപയോഗിക്കുകയും ചെയ്തു ധോണി. ഇതെന്തിനാണെന്ന് ധോണിയുടെ മാനേജര്‍ പറയുന്നത് ഇങ്ങനെയാണ് – “ധോണി ഈ ബാന്‍ഡുകളുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്നതിനായി പൈസയൊന്നും വാങ്ങുന്നില്ല, തന്റെ കരിയറിലെ പല ഘട്ടങ്ങളില്‍ സഹായിച്ചവരെ അനുസ്മരിക്കുവാനുള്ള അവസരമായാണ് ധോണി ഇതിനെ കാണുന്നതെന്ന”

ധോണിയ്ക്ക് പണത്തിന്റെ ആവശ്യമില്ല, അദ്ദേഹം വലിയ ഹൃദയത്തിന്റെ ഉടമയാണ്. ബാസ് ധോണിയുടെ കരിയറില്‍ ധോണിയെ സഹായിച്ച ബ്രാന്‍ഡാണ്, അത് പോെ എസ്ജിയും പല ഘട്ടത്തില്‍ താരത്തിന് സഹായമായിട്ടുണ്ടെന്നും ധോണിയുടെ മാനേജര്‍ അരുണ്‍ പാണ്ടേ പറഞ്ഞു.

Exit mobile version