Site icon Fanport

മെംഫിസ് ഡിപായ് ഇനി ലിയോണിന്റെ ക്യാപ്റ്റൻ

ഫ്രഞ്ച് ക്ലബായ ലിയോൺ തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഡച്ച് താരമായ ഡിപായ് ആകും ഇനി ലിയോണിനെ നയിക്കുക. ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ റുഡി ഗാർസിയ ആണ് ഡിപായെ ക്യാപ്റ്റനായി നിയമിച്ചതായി അറിയിച്ചത്. അവസാന വർഷങ്ങളിൽ ലിയോണിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിപായ്. അതുകൊണ്ട് തന്നെ അർഹിച്ച അംഗീകാരമാണ് ഈ ക്യാപ്റ്റൻസി.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ലിയോണിൽ എത്തിയ ഡിപായ് ഇതുവരെ ക്ലബിനായി 99 മത്സരങ്ങളിൽ നിന്ന് 41 ഗോൾ നേടിയിട്ടുണ്ട്. ഹോളണ്ടിനു വേണ്ടിയും ഗംഭീര പ്രകടനമാണ് ഡിപായ് ഇപ്പോൾ നടത്തുന്നത്. താരത്തെ തിരികെയെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ഈ പുതിയ ക്യാപ്റ്റൻസി ഡിപായെ ക്ലബിൽ നിർത്താൻ ഉപകരിക്കും എന്നാണ് ലിയോൺ കരുതുന്നത്.

Exit mobile version