Site icon Fanport

ഡിപായ് ഫ്രീകിക്ക് മാജിക്കിൽ ലിയോണ് ജയം

കഴിഞ്ഞ‌ സീസണിൽ നിർത്തിയെടുത്ത് നിന്ന് ഡച്ച് താരം ഡിപായ് തുടങ്ങിയ മത്സരത്തിൽ ലിയോണിന് വിജയം. സ്വന്തം ഗ്രൗണ്ടിൽ അമിയെൻസിനെ നേരിട്ട ലിയോൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ട്രയോറെയും, രണ്ടാം പകുതിയിൽ ഡിപായും ആണ് ലിയോണായി ഗോളുകൾ നേടിയത്.

ഇന്ന് താരമായത് ഡിപായ് തന്നെ ആയിരുന്നു. 75ആം മിനുട്ടിൽ ഡിപായ് ബോക്സിന് തൊട്ട് പുറത്ത് നിന്ന് എടുത്ത ഫ്രീകിക്ക് അളന്നു മുറിച്ച് ഗോൾവലയുടെ വലതു കോർണറിൽ പതിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ അവസാന ലീഗ് മത്സരത്തിലും ഡിപായ് ഡയറക്ട് ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു.

https://twitter.com/asaadalsabti1/status/1028656427605413888?s=19

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version