Site icon Fanport

ട്രെയിനിങ് തുടങ്ങിയിട്ടും ക്ലബിനൊപ്പം ചേർന്നില്ല, ഡിപായ്ക്ക് ഫൈൻ

ലിയോൺ താരം മെംഫിസ് ഡിപായ്ക്കെതിരെ ലിയോണിന്റെ നടപടി. കഴിഞ്ഞ ദിവസം പുതിയ സീസണായുള്ള ഒരുക്കത്തിനായി ട്രെയിനിങ് പുനരാരംഭിച്ചപ്പോൾ ഡിപായ് എത്തിയില്ല എന്നതാണ് ക്ലബിനെ നടപടിക്ക് പ്രേരിപ്പിച്ചത്. അഞ്ച് ആഴ്ച അവധിക്ക് ശേഷമാണ് ക്ലബ് പരിശീലനം പുനരാരംഭിച്ചത്. ക്ലബിലെ 28ൽ 27 താരങ്ങളും എത്തിയെന്നും ഡിപായ് മാത്രം വന്നില്ല് എന്നും പരിശീലകൻ അറിയിച്ചു.

ഈ സീസണിൽ ക്ലബ് വിടാൻ ഒരുങ്ങുകയാണ് ഡിപായ്‌. എ സി മിലാനിലേക്കായിരുന്നു താരം പോകാൻ ഒരുങ്ങിയത്. എന്നാൽ ഇപ്പോൾ എ സി മിലാന് യുവേഫ വിലക്ക് ഏർപ്പെടുത്തിയതിനാൽ ഡിപായുടെ ഭാവി അനിശ്ചിതത്വത്തിലാണ്. എന്തായാലും താരം ഇനി ക്ലബിനൊപ്പം ചേരുമ്പോൾ ട്രെയിനിങിന് എത്താതിരുന്നതിന്റെ നടപടി നേരിടേണ്ടി വരുമെന്ന് ക്ലബ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version