Site icon Fanport

പരാജയത്തിന് പിന്നാലെ ഡെന്മാർക്ക് മിഡ്ഫീൽഡർ വിരമിച്ചു

ഡാനിഷ് മിഡ്ഫീൽഡർ വില്യം ക്വിസ്റ്റ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്നലെ ക്രൊയേഷ്യയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റ് ഡെന്മാർക്ക് പുറത്തായതിന് പിന്നാലെയാണ് ക്വിസ്റ്റ് തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചത്. പെറുവിനെതിരായ മത്സരത്തിൽ പരിക്കേറ്റതിനാൽ ആ മത്സരം മാത്രമെ ക്വിസ്റ്റിന് ഈ ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ഡെന്മാർക്കിനായി 81 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും ഡാനിഷ് ടീമിനായി നേടിയിരുന്നു. ഇത്രയും നല്ല വർഷങ്ങൾക്ക് നന്ദി എന്ന് പറഞ്ഞ ഫേസ്ബുക്ക് കുറിപ്പോടെ ആയിരുന്നു ക്വിസ്റ്റ് തന്റെ വിരമിക്കൽ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. മുൻ ഫുൾഹാം താരമായ ക്വിസ്റ്റ് ഇപ്പോൾ കോപൻഹേഗൻ ക്ലബിനായാണ് കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version