ഡെന്മാർക്ക് ജേഴ്സിയിൽ ഗോളുമായി എറിക്സന്റെ തിരിച്ചുവരവ്

ഡെൻമാർക്കിന്റെ ജേഴ്സിയിലെ ക്രിസ്റ്റ്യൻ എറിക്‌സന്റെ തിരിച്ചുവരവും ഗോളും കണ്ട മത്സരത്തിൽ ഡെന്മാർക്ക നെതർലൻഡ്‌സിനെതിരായ സൗഹൃദ മത്സരത്തിൽ 4-2ന്റെ തോൽവി ഏറ്റുവാങ്ങി. യൂറോ 2020നിടയിൽ ഹൃദയാഘാതം സംഭവിച്ച് ഒമ്പത് മാസത്തിന് ശേഷം കൃത്യമായി പറഞ്ഞാൽ 287 ദിവസത്തിന് ശേഷമാണ് ഡെന്മാർക്ക് ജേഴ്സിയിൽ എറിക്സൻ തിരികെയെതംത്തുന്നത്.

ആംസ്റ്റർഡാമിലെ ജോഹാൻ ക്രൈഫ് അരീനയിൽ വൻ വരവേൽപ്പ് ആണ് ഇന്ന് ലഭിച്ചത്. ഹാഫ് ടൈമിൽ വന്ന് രണ്ട് മിനിറ്റിനകം തന്നെ മിഡ്‌ഫീൽഡർ ഗോൾ വലയുടെ ടോപ്പ് കോർണറിലേക്ക് ശക്തമായ സ്‌ട്രൈക്കിലൂടെ ബോൾ എത്തിച്ച് ഒരു മികച്ച ഗോൾ നേടി. ഡെന്മാർക്കിനായി 110 മത്സരങ്ങളിലെ 37-ാം ഗോൾ. എറിക്സൻ ഗീക്ക് നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ഡെന്മാർക്കിന് ആയില്ല.

ഇന്നലെ ഇറങ്ങിയ ഡെന്മാർക്ക് ഇലവനിലെ ഭൂരിഭാഗം ഒഏരും എറിക്സണ് ഹൃദയസ്തംഭനം ഉണ്ടായപ്പോൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നവരായിരുന്നു‌. അതുകൊണ്ട് തന്നെ ഈ ഗോൾ അവർക്കും ഏറെ സന്തോഷം നൽകുന്നതായി.

അയാക്‌സിന്റെ തട്ടകമായ ആംസ്റ്റർഡാം അരീനയിൽ തന്നെ എറിക്സൺ സ്‌കോർ ചെയ്‌തത് അദ്ദേഹത്തിനും സന്തോഷം നൽകുന്ന കാര്യമാകും. 2011 നും 2013 നും ഇടയിൽ തുടർച്ചയായി മൂന്ന് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 162 തവണ ക്ലബ്ബിനായി മത്സരങ്ങൾ കളിച്ച് അഞ്ച് ട്രോഫികൾ നേടിയ എറിക്സൻ അന്ന് ഇതേ സ്റ്റേഡിയത്തിൽ താണ്ഡവമാടിയിരുന്നു‌.