ഡെൻമാർക്ക് ക്രൊയേഷ്യ പോരാട്ടവും എക്സ്ട്രാ ടൈമിലേക്ക്

തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ മത്സരവും എക്സ്ട്രാ ടൈമിലേക്ക്. ഡെൻമാർക്ക് ക്രൊയേഷ്യ പോരാട്ടം നിശ്ചിത സമയത്ത് സമനില പാലിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

ഒന്നാം മിനിറ്റിൽ തന്നെ യോർഗിൻസനിലൂടെ ഡെൻമാർക്ക് മുന്നിലെത്തി, ആദ്യ മിനിറ്റിൽ തന്നെ യോർഗിൻസനിലൂടെ മുന്നിലെത്തിയ ഡെന്മാർക്കിന് മൻഡ്സൂകിച്ചിന്റെ ഗോളിലൂടെ നാലാം മിനിറ്റിൽ തന്നെ ക്രൊയേഷ്യ മറുപടി നൽകി. മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്ത ഇരു ടീമുകളും നിരവധി തവണ ഇരു ഗോൾ മുഖത്തും എത്തി. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ഗോൾ നേടുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിലും സ്‌കോർ സമനില തുടർന്നാൽ ഷൂട്ടൗട്ടിലൂടെ ആയിരിക്കും വിജയികളെ നിശ്ചയിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version