Site icon Fanport

ഡെംബലെയെ ലോണിൽ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായിരുന്ന ജേഡൻ സാഞ്ചോയെ സൈൻ ചെയ്യുക ദുഷ്കരമായതിനാൽ പകരക്കാരെ തേടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെയെ ആണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ലോണടിസ്ഥാനത്തിൽ ഡെംബലയെ സൈൻ ചെയ്യാനാണ് യുണൈറ്റഡ് ശ്രമം. പരിക്കിന്റെ ഭീഷണി ഉള്ളതിനാൽ തുടക്കത്തിൽ തന്നെ വലിയ തുക നൽകി സ്വന്തമാക്കാൻ യുണൈറ്റഡ് ഒരുക്കമല്ല..

ലോൺ അടിസ്ഥാനത്തിൽ ഒരു വർഷം കളിച്ച ശേഷം പിന്നീട് ഡെംബലെയെ സ്ഥിര കരാറിൽ സൈൻ ചെയ്യാൻ ആണ് യുണൈറ്റഡ് പദ്ധതി. ഇതിനായുള്ള ചർച്ചകൾ നടക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തെ വിൽക്കാൻ ബാഴ്സലോണയും ഒരുക്കമാണ്. ഡെംബലയുടെ സ്ഥിരമായ പരിക്ക് പരിഗണിച്ചാണ് ബാഴ്സലോണ ഡെംബലെയെ ഉപേക്ഷിക്കുന്നത്. അവസാനം നവംബറിലാണ് ബാഴ്സലോണക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. ബാഴ്സലോണ കരിയറിൽ 10 സാരമായ പരിക്കുകൾ ആണ് ഇതുവരെ ഡെംബലയെ ബാധിച്ചിട്ടുള്ളത്. ഇതുവരെ ബാഴ്സലോണക്കായി 51 മത്സരങ്ങൾ കളിച്ച ഡെംബലെ 17 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.

Exit mobile version