അവസാനിക്കുന്ന ഡെംബലെ സാഗ, ബാഴ്‌സയിൽ തന്നെ തുടരും

Img 20220711 134924

മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം അവസാനം ബാഴ്‌സലോണയും ഡെംബലെയും തമ്മിലുള്ള മഞ്ഞുരുകുന്നു.മുൻപ് ബാഴ്‌സ മുന്നോട്ടു വെച്ച കരാറുകൾ എല്ലാം തള്ളിയിരുന്ന ഡെമ്പലെ ഇപ്പൊൾ കുറഞ്ഞ സാലറിയിലും പുതുതായി ടീം മുന്നോട്ടു വെച്ച കരാറിൽ ഒപ്പിടാൻ സന്നദ്ധനാവുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാൻ താരം ബാഴ്‌സയിൽ എത്തിയിട്ടുണ്ട്.കരാർ സംബന്ധിച്ച് ഡെമ്പലെയുടെ ചെയ്തികൾ ടീം മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചിരുന്നെങ്കിലും ഡെമ്പലെയെ ഒരിക്കൽ കൂടി ടീമിലേക്ക് സ്വാഗതം ചെയ്യാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല.

20201206 182650
Credit: Twitter

ബാഴ്‌സലോണ പ്രീ സീസണിന് ഒരുങ്ങുന്നതിന്റെ ഭാഗമായി പരിശീലനം ആരംഭിച്ചിട്ടുള്ളതിനാൽ എത്രയും പെട്ടെന്ന് നടപടികൾ പൂർത്തീകരിച്ച് ടീമിനോടൊപ്പം ചേരേണ്ടത് ഡെമ്പലേക്കും ആവശ്യമാണ്. ജൂൺ മുപ്പതിന് കരാർ അവസാനിച്ചു ഫ്രീ ഏജന്റ് ആയിരുന്നെങ്കിലും ബാഴ്‌സക്കൊപ്പം തുടരാൻ ആയിരുന്നു ഡെമ്പലെയുടെ താൽപര്യം.നിലവിലെ കരാർ, മുൻപ് ബാഴ്‌സ താരത്തിന് മുന്നോട്ടു വെച്ചത്തിൽ നിന്നും 40% കുറവ് സാലറിയോടെയാണ് എന്നാണ് സൂചനകൾ.എന്നാൽ പ്രകടന മികവ് അനുസരിച്ചുള്ള തുക ഗണ്യമായി ഉൾപ്പെടുത്തിയിട്ടും ഉണ്ട്.2 വർഷത്തെക്കാണ് പുതിയ കരാർ പ്രകാരം താരത്തിന് ടീമിൽ തുടരാനാവുക.

ഉയർന്ന വരുമാനം ആവശ്യപ്പെട്ടിരുന്ന ഡെമ്പലെയെ ടീമിൽ നിലനിർത്തുന്നതിന് വിമുഖത ഉണ്ടായിരുന്നെങ്കിലും കോച്ച് സാവിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഡെമ്പലെയെ ടീമിൽ നിലനിർത്താൻ ടീം മാനേജ്‌മെന്റ് ശ്രമിച്ചത്.എങ്കിലും ഉദ്ദേശിച്ചതിലും കുറഞ്ഞ തുകക്ക് തന്നെ താരത്തെ ടീമിൽ നിലനിർത്താൻ സാധിക്കുന്നത് ടീമിന് വലിയ നേട്ടമാകും.