Site icon Fanport

ഇനിയെങ്കിലും ജയിക്കുമോ ഡെൽഹി? ഇന്ന് മുംബൈക്ക് എതിരെ

ഒമ്പത് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയമില്ലാതെ കഷ്ടപ്പെടുന്ന ഡെൽഹി ഡൈനാമോസ് ഇന്ന് വീണ്ടും ഒരങ്കത്തിന് ഇറങ്ങുന്നു. സ്വന്തം തട്ടകത്തിൽ മുംബൈ സിറ്റിയെ ആണ് ഡെൽഹി നേരിടുന്നത്. ഒരു ജയം നേടി എങ്ങനെയെങ്കിലും ലീഗ് ടേബിളിലെ അവസാന സ്ഥാനത്തു നിന്ന് രക്ഷപ്പെടാനാണ് ഡെൽഹി ഇന്ന് ശ്രമിക്കുക. ഇതുവരെയുള്ള കണക്ക് എടുത്താൽ ഡെൽഹിയുടെ ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് ഇത്.

ഇന്ന് എതിരാളികളായി എത്തുന്ന മുംബൈ സിറ്റി ആണെങ്കിൽ മികച്ച ഫോമിലാണ്. അവസാന നാലു മത്സരങ്ങളിൽ പരാജയം അറിയാത്ത ടീമാണ് മുംബൈ. മൂന്ന് ജയവും ഒരു സമനിലയും ഈ സമയത്തിൽ കരസ്ഥമാക്കിയ മുംബൈ ആകട്ടെ ഈ നാലു മത്സരങ്ങളിലും ക്ലീൻ ഷീറ്റും സ്വന്തമാക്കിയിരുന്നു. ഗോളടിക്കാൻ അല്ലായെങ്കിൽ തന്നെ കഷ്ടപ്പെടുന്ന ഡെൽഹിക്ക് അതുകൊണ്ട് തന്നെ ഈ മത്സരം ഒട്ടും എളുപ്പമാകില്ല.

സീസണിൽ ആദ്യ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-0 എന്ന സ്കോറിന് മുംബൈ സിറ്റി വിജയിച്ചിരുന്നു. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

Exit mobile version