Site icon Fanport

ഗോളില്ലാതെ ഡെൽഹിയിലെ ആദ്യ പകുതി

ഡെൽഹിയിൽ നടക്കുന്ന ഡെൽഹി ഡൈനാമോസ് ചെന്നൈയിൻ പോരിൽ ആദ്യ പകുതിയുടെ അവസാന വിസിൽ വന്നപ്പോഴും മത്സരം ഗോൾ രഹിതമായി തന്നെ തുടരുകയാണ്. ഇതുവരെ വിജയം അറിഞ്ഞിട്ടില്ലാത്ത രണ്ടു ടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങിയത് എങ്കിലും മാറ്റങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. കളിയിൽ ഇരുടീമുകളും അറ്റാക്ക് ചെയ്ത് കളിക്കാനാണ് ശ്രമിച്ചത് എങ്കിലും ഫൈനൽ ബോൾ എത്തിക്കാൻ ഇരുടീമുകൾക്കും ആയിട്ടില്ല.

41ആം മിനുട്ടിൽ തോയ് സിംഗിലൂടെ ചെന്നൈയിന് മികച്ച ഒരു അവസരം ലഭിച്ചു എങ്കിലും ഡെൽഹി കീപ്പർ ഡോരൻസോറോ ആ ഷോട്ട് വിദഗ്ദമായി തന്നെ രക്ഷപ്പെടുത്തി. കളിയുടെ തുടക്കത്തിലും ഒരു മികച്ച സേവ് ഡോരൻസോറോ നടത്തിയിരുന്നു. കളിയുടെ 45ആം മിനുട്ടിൽ ഡെൽഹിക്കും മികച്ചൊരു അവസരം ലഭിച്ചു. പക്ഷെ കലുദരോവിചിന്റെ ഹെഡർ കരൺ ജിത്തിന് നേരെ ആയതിനാൽ ഗോൾ പിറന്നില്ല.

Exit mobile version