Site icon Fanport

ഐ എസ് എൽ ഇടവേള കഴിഞ്ഞു, ഇന്ന് കോപ്പൽ ഡെൽഹിയിൽ

ഇന്റർനാഷണൽ ഫുട്ബോൾ ഇടവേള കഴിഞ്ഞ് ഇന്ന് ഐ എസ് എൽ പുനരാരംഭിക്കും. സ്റ്റീവ് കോപ്പലിന്റെ എ ടി കെ കൊൽക്കത്ത ഡെൽഹിയിൽ ചെന്ന് ഡെൽഹി ഡൈനാമോസിനെ നേരിട്ടു കൊണ്ടാകും ഐ എസ് എല്ലിന്റെ പുനരാരംഭം. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ എ ടി കെ കൊൽക്കത്ത ഇന്ന് വിജയം മാത്രമാകും ലക്ഷ്യമിടുന്നത്. സ്റ്റീവ് കോപ്പലിന്റെ മുൻ ടീമുകളെ പോലെ ഗോൾ അടിക്കാൻ എ ടി കെയും കഷ്ടപ്പെടുന്നതാണ് കാണാൻ കഴിയുന്നത്.

രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും എ ടി കെ കൊൽക്കത്ത ഒരു ഗോൾ നേടിയിട്ടില്ല. നോർത്ത് ഈസ്റ്റിനോടും കേരള ബ്ലാസ്റ്റേഴ്സിനോടും സ്വന്തം ഹോമിൽ ഇറങ്ങിയിട്ടും മോശം പ്രകടനമായിരുന്നു എ ടി കെയിൽ നിന്ന് ഉണ്ടായത്. ലാൻസരോട്ടെയെ പോലുള്ള സൂപ്പർ താരങ്ങൾ ഫോമിൽ എത്താത്തതും കോപ്പലിന്റെ തലവേദനയാണ്. ഇന്ന് കാലു ഉചെ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് കോപ്പൽ അറിയിച്ചിട്ടുണ്ട്. ഉചെയുടെ ഡെൽഹിയിലേക്കുള്ള മടക്കം കൂടിയാകും ഇന്നത്തേത്. കഴിഞ്ഞ‌ സീസണിൽ ഡെൽഹിയുടെ ഏറ്റവും മികച്ച താരമായിരുന്നു ഇപ്പോ എ ടി കെ ജേഴ്സിയിൽ ഉള്ള ഉചെ.

മറുവശത്ത് ഡെൽഹി ഡൈനാമോസ് അവസാന ഏഴു മത്സരങ്ങളിൽ ഐ എസ് എല്ലിൽ പരാജയം അറിഞ്ഞിട്ടില്ല എന്ന മികച്ച റെക്കോർഡിലാണ്. ഈ സീസണിൽ ജോസഫ് ഗോംബുവിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഡെൽഹി മികച്ച പ്രകടനം കാഴ്ചവെച്ചായിരുന്നു പൂനെക്കെതിരെ സമനില വഴങ്ങിയത്. കളിയുടെ 88ആം മിനുട്ടിൽ ആയിരുന്നു ഡെൽഹി അന്ന് വിജയം കൈവിട്ടത്.

Exit mobile version