Hongkong

ഹോങ്കോംഗിന് ദേജാവൂ!!! 15 ഓവര്‍ വരെ പാക്കിസ്ഥാനെ വരുതിയിലാക്കി പിന്നെ കൈവിട്ടു

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് ഹോങ്കോംഗ് ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ കളിച്ചപ്പോളും സംഭവിച്ചത്. 116 റൺസ് മാത്രം വിട്ട് നൽകി പാക്കിസ്ഥാനെ വരുതിയിൽ നിര്‍ത്തുവാന്‍ ഹോങ്കോംഗിന് സാധിച്ചുവെങ്കിലും അവസാന 5 ഓവറിൽ ഡെത്ത് ബൗളിംഗ് പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെയും ഇതാണ് സംഭവിച്ചത്. മത്സരത്തിന്റെ 13ാം ഓവര്‍ വരെ ഇന്ത്യയെ പിടിച്ചുകെട്ടുവാന്‍ ഹോങ്കോംഗിന് സാധിച്ചിരുന്നു. അതിന് ശേഷം സൂര്യകുമാര്‍ യാദവ് വന്നെത്തി ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.

ഇത്തവണ ഖുഷ്ദിൽ ഷായുടെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഹോങ്കോംഗിന് വിനയായത്. 78 റൺസ് നേടി മുഹമ്മദ് റിസ്വാനും ഫകര്‍ സമനും മികച്ച് നിന്നുവെങ്കിലും അവസാന 5 ഓവര്‍ വരെ പാക്കിസ്ഥാന് വലിയ തോതിൽ സ്കോറിംഗ് നടത്തുവാന്‍ സാധിച്ചിരുന്നില്ല.

Exit mobile version