
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം ദിവസത്തെ രണ്ടാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. 69 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ വെങ്കല മെഡല്‍ നേടി ദീപക് ലാത്തര്‍ ആണ് ഇന്ത്യയുടെ നാലാം മെഡല്‍ നേടിയത്. ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വെങ്കല മെഡല്‍ കൂടിയാണിത്. സ്നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി ആകെ 295 കിലോയുമായാണ് ദീപകിന്റെ വെങ്കല മെഡല്‍ നേട്ടം.
ഇന്ത്യയുടെ വെയിറ്റ് ലിഫ്റ്റിംഗിലെ ഭാവി താരമാകും ഈ 18 വയസ്സുകാരനെന്നാണ് പ്രതീക്ഷ. വെയില്‍സിന്റെ ഗാരെത്ത് ഇവാന്‍സിനു സ്വര്‍ണ്ണവും ശ്രീലങ്കയുടെ ഇന്ദിക ഡിസ്സനായകേ വെള്ളിയും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial