Picsart 23 07 15 18 29 36 447

റൈസ്, റൈസ്, ബേബി!!! ഔദ്യോഗിക പ്രഖ്യാപനം എത്തി ഡക്ലൻ റൈസ് ആഴ്‌സണൽ താരം

ആഴ്‌സണൽ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഡക്ലൻ റൈസ് ക്ലബിൽ ചേർന്നത് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു ബ്രിട്ടീഷ് താരത്തിനുള്ള റെക്കോർഡ് തുകയായ 100 മില്യൺ പൗണ്ടും 5 മില്യൺ ആഡ് ഓണും ചേർന്ന തുകക്ക് ആണ് ആഴ്‌സണൽ വെസ്റ്റ് ഹാം ക്യാപ്റ്റനെ സ്വന്തം ടീമിൽ എത്തിച്ചത്. തനിക്ക് പ്രിയപ്പെട്ട 41 നമ്പർ ജേഴ്‌സി തന്നെയാണ് ഇംഗ്ലീഷ് താരം ആഴ്‌സണലിലും അണിയുക. 2028 വരെയുള്ള കരാറിൽ ആണ് റൈസ് ഒപ്പ് വച്ചത്, അത് ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്.

തങ്ങളുടെ യൂട്യൂബ് അ‌ക്കൗണ്ടിൽ കൂടി ലൈവ് ആയിട്ട് ആണ് ആഴ്‌സണൽ താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്. ആഴ്‌സണലിൽ ചേർന്നതിൽ തന്റെ സന്തോഷം വ്യക്തമാക്കി റൈസ്. റൈസിന്റെ വരവ് ടീമിനെ അതിശക്തമാക്കും എന്നു പറഞ്ഞ പരിശീലകൻ മിഖേൽ ആർട്ടെറ്റ ആഴ്‌സണലിൽ റൈസ് വളരെ മികച്ച കരിയർ കെട്ടിപ്പെടുക്കും എന്നും വ്യക്തമാക്കി. പ്രീ സീസണിന് അമേരിക്കയിൽ പോവും മുമ്പ് ടിംബറും റൈസും ടീമിൽ ചേർന്നതിനാൽ അവർ അമേരിക്കയിലേക്ക് പോകുന്ന ടീമിന് ഒപ്പവും ഭാഗം ആവും.

Exit mobile version