Picsart 23 07 05 06 29 03 866

Here We Go! മാരത്തോൺ ചർച്ചകൾക്ക് ഒടുവിൽ ഡക്ലൻ റൈസ് ആഴ്സണലിലേക്ക്

ഈ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും വലിയ വാർത്തയായ ഡക്ലൻ റൈസ് ട്രാൻസ്ഫറിന് ഒടുവിൽ അന്ത്യം. നേരത്തെ തന്നെ ആഴ്‌സണലും ആയി താരത്തിന് ആയുള്ള വിലയുടെ കാര്യത്തിൽ ധാരണയിൽ എത്തിയ വെസ്റ്റ് ഹാം യുണൈറ്റഡ് ഒടുവിൽ മറ്റ്‌ വ്യവസ്ഥകളും അംഗീകരിച്ചു. ഇതോടെ റൈസ് ആഴ്സണലിലേക്ക് എന്ന കാര്യം 100 ശതമാനം ഉറപ്പായി. ഡേവിഡ് ഓർസ്റ്റയിൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

നിലവിൽ ആഡ് ഓൺ 5 മില്യൺ പൗണ്ടിനു പുറമെയുള്ള 100 മില്യൺ പൗണ്ട് തുക ആഴ്‌സണൽ 2 വർഷം കൊണ്ട് മൂന്നു തവണയായി നൽകണം എന്ന വ്യവസ്ഥയിൽ ആണ് വെസ്റ്റ് ഹാം കരാർ ധാരണയിൽ എത്തിയത്. ഒരു ബ്രിട്ടീഷ് താരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയാണ് ഇത്. വരുന്ന ദിനങ്ങളിൽ റൈസ് ആഴ്‌സണൽ മെഡിക്കലിന് വിധേയനാവും തുടർന്ന് ആഴ്‌സണൽ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. പരിശീലകൻ മിഖേൽ ആർട്ടെറ്റ, സ്പോർട്ടിങ് ഡയറക്ടർ എഡു കാസ്പർ എന്നിവരുടെ വലിയ പരിശ്രമം ആണ് റൈസ് ആഴ്‌സ്ണലിൽ എത്തുന്നതിനു സഹായകമായത്.

Exit mobile version