ഒന്നാം സ്ഥാനം തൽക്കാലം ആർക്കും വിട്ടുതരില്ല, മാഞ്ചസ്റ്റർ സിറ്റി വിജയത്തോടെ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ ഒന്നാം സ്ഥാനത്ത് ഇരിക്കൽ ആകെ നീണ്ടു നിന്നത് രണ്ട് മണിക്കൂർ മാത്രം. അതിനകം തന്നെ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ബേർൺലിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി അനായസമായി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി. എവേ മത്സരത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. സ്റ്റെർലിങിന്റെ പാസിൽ നിന്ന് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ഡിബ്രുയിൻ ആണ് ലീഡ് നൽകിയത്.20220402 210309

25ആം മിനുട്ടിൽ രണ്ടാം ഗോൾ വന്നതും സ്റ്റെർലിംഗിന്റെ പാസിൽ നിന്ന് തന്നെ. വലതു വിങ്ങിൽ നിന്ന് നൽകിയ പാസ് ഗുണ്ടോഗൻ വലയിൽ എത്തിച്ചു. ഇതിനു ശേഷം സമാധാനത്തിൽ കളിച്ച മാഞ്ചസ്റ്റർ സിറ്റി സമ്മർദ്ദം ഇല്ലാതെ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ സിറ്റി 73 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. ലിവർപൂൾ 72 പോയിന്റുമായു രണ്ടാമതും നിൽക്കുന്നു‌