Site icon Fanport

ഡീൻ സ്മിത്ത് ലെസ്റ്റർ സിറ്റിയുടെ താൽക്കാലിക പരിശീലകൻ, ജോൺ ടെറിയും ക്രെയ്ഗ് ഷേക്സ്പിയറും ഒപ്പം

ബ്രണ്ടൻ റോജേഴ്‌സിന് പകരക്കാരനായി ഈ സീസൺ അവസാനം വരെ മുൻ ആസ്റ്റൺ വില്ല, നോർവിച് സിറ്റി, ബ്രന്റ്ഫോർഡ് പരിശീലകൻ ഡീൻ സ്മിത്ത് ലെസ്റ്റർ സിറ്റി പരിശീലകൻ ആവും. വില്ലയെ തരം താഴ്ത്തലിൽ നിന്നു രക്ഷിച്ച പരിചയം ലെസ്റ്റർ സിറ്റിക്ക് സഹായകമാവും എന്നാണ് ഉടമകൾ പ്രതീക്ഷിക്കുന്നത്. നിയമനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡീൻ സ്മിത്ത്

ഡീൻ സ്മിത്തിനു ഒപ്പം അദ്ദേഹത്തിന്റെ മുൻ സഹായികൾ ആയ ചെൽസി ഇതിഹാസം ജോൺ ടെറിയും മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ കൂടിയായ ക്രെയ്ഗ് ഷേക്സ്പിയറും അസിസ്റ്റന്റ് പരിശീലകർ ആയി ടീമിന് ഒപ്പം ചേരും. നിലവിൽ വലിയ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിലനിർത്തുക എന്നത് ആവും ഡീൻ സ്മിത്തിന്റെയും സംഘത്തിന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി.

Exit mobile version