അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ നയിച്ച ഡി മാറ്റോസ് രാജിവെച്ചിട്ടില്ല

ആദ്യമായി ഇന്ത്യയെ ഒരു ലോകകപ്പിൽ പരിശീലിപ്പിച്ച ഡി മാറ്റോസ് ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചു എന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ ക്യാമ്പ്. ഡി മാറ്റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ദേശീയ മാധ്യമങ്ങൾ മാറ്റോസിന്റെ രാജിയായി കരുതി വാർത്തയാക്കിയത്. ഡി മാറ്റോസ് കഴിഞ്ഞ ലോകകപ്പിന്റെ ഓർമ്മയ്ക്കായി പങ്കുവഹിച്ച പോസ്റ്റ് ആരാധകർ ഡി മാറ്റോസ് ഇന്ത്യ വിടുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

ട്രെയിനിങിനിടെ പരിക്കേറ്റ ഡി മാറ്റോസ് രാജ്യം വിടുക കൂടിയായതോടെ ആ വാർത്ത സത്യമാണെന്ന് പലരും ഉറപ്പിച്ചു. എന്നാൽ മാറ്റോസ് പരിക്ക് കാരണം മാത്രം നാട്ടിലേക്ക് മടങ്ങിയതാണെന്നും സ്പെയിനിൽ വെച്ച് ഇന്ത്യൻ ടീമിനൊപ്പം വീണ്ടു ചേരുമെന്നും ആണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. പരിക്കേറ്റ ഡി മാറ്റോസിന് ശസ്ത്രക്രിയ വേണ്ടിവരും. ലോകകപ്പിൽ ഇന്ത്യയെ നയിച്ച ഡി മാറ്റോസിന് ഇപ്പോൾ ഇന്ത്യൻ ആരോസിന്റെ ചുമതലയാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version