ഡി കോക്ക് ക്വാരന്റൈൻ പൂർത്തിയാക്കി

മുംബൈ ഇന്ത്യൻസ് താരം ഡി കോക്കിന് നാളെ നടക്കുന്ന ഐ പി എൽ മത്സരത്തിൽ കളിക്കാം. ഡി കോക്കിന്റെ ക്വാരന്റൈൻ പൂർത്തിയായതായി സഹീർ ഖാൻ അറിയിച്ചു. നാളെ നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ ഡി കോക്ക് ഉണ്ടാകുമെന്ന സൂചനകളും സഹീർ ഖാം നൽകി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഡി കോക്ക് കളിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കൻ താരം അന്ന് ക്വാരന്റൈനിൽ ആയിരുന്നു. ഡി കോക്കിന്റെ അഭാവത്തിൽ ക്രിസ് ലിൻ ഇന്ന് മുംബൈ ഇന്ത്യൻസിന്റെ ആദ്യ ഇലവനിൽ എത്തിയിരുന്നു. ലിൻ ഗംഭീര പ്രകടനവും കാഴ്ചവെച്ചിരുന്നു. ലിൻ ഫോമിൽ ആണ് എന്നത് കൊണ്ട് തന്നെ ഡി കോക്കിന് വേണ്ടി ആരെ പുറത്തിരുത്തും എന്ന ആലോചനയിലാണ് മുംബൈ ഇന്ത്യൻസ്.

Exit mobile version