ഡി ഹിയ കൈകൾ ചോരുന്നു!!

ലോകത്തെ ഒന്നാം നമ്പർ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസ് മടിക്കാതെ പറയുന്ന ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ഡി ഹിയയുടെ കൈകൾ ചോർന്നു തുടങ്ങുകയാണൊ? സ്വിറ്റ്സർലാന്റിനെതിരെ ഒരാഴ്ച മുമ്പ് ഷോട്ട് പിടിക്കുന്നതിനിടെ ഒരു അബദ്ധം പറ്റി ഡി ഹിയ ഗോൾ വഴങ്ങിയപ്പോൾ അത് ഫുട്ബോൾ ആരാധകർക്ക് പുതുമ ആയിരുന്നു. പക്ഷെ ഇന്ന് ഇത്രയും വലിയ സ്റ്റേജിൽ ഇത്രയും വലിയ മത്സരത്തിൽ ഒരബദ്ധം കൂടെ!!

റൊണാൾഡോയുടെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് ഏതു ഗോൾ കീപ്പർക്കും എളുപ്പം കയ്യിലാക്കാവുന്നതായിരുന്നു‌. എന്നിട്ടും ഡി ഹിയയുടെ കൈകൾക്ക് പന്ത് വലയിൽ നിന്ന് എടുക്കേണ്ടി വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി തന്റെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന് കഴിഞ്ഞാണ് ഡി ഹിയ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ മികച്ച താരത്തിനുള്ള സീസൺ അവാർഡും വാങ്ങി വന്ന ഡിഹിയയുടെ നിഴൽ മാത്രമെ സ്പെയിനിൽ ഇപ്പോൾ കാണാനുള്ളൂ.

ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ആദ്യ നാളുകളിലാണ് ഈ തരത്തിൽ ഡി ഹിയ പതറുന്നത് കണ്ടിട്ടുള്ളത്. ഈ പിഴവ് ഡി ഹിയ ആവർത്തിക്കില്ല എന്ന് കരുതുമ്പോഴും യുണൈറ്റഡ് ആരാധകരിൽ ചിലർ ആശ്വസിക്കുന്നുണ്ട്. ഈ പിഴവുകൾ തങ്ങളുടെ പ്രിയ ഗോൾകീപ്പറിൽ റയൽ മാഡ്രിഡിനുള്ള താല്പര്യം അവസാനിപ്പിക്കുമെന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആശ്വസിക്കാനായി കണ്ടെത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൊണാൾഡോയുടെ ഹാട്രിക്കിലും പോർച്ചുഗൽ സ്പെയ്ൻ പോരാട്ടം സമനിലയിൽ
Next articleഹാട്രിക്കിൽ റെക്കോർഡുകൾ സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ