Site icon Fanport

ഡാനിയേൽ ഡി റോസി അർജന്റീനയിലേക്ക്

എ എസ് റോമയുടെ ഇതിഹാസ താരം ഡാനിയൽ ഡി റോസി അർജന്റീനയിലേക്ക് പറന്നു. അർജന്റീനിയൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിലാകും ഇനി ഡി റോസി കളിക്കുക. അപ്രതീക്ഷിതമായാണ് റോമാ ലെജന്റായ ഡാനിയേലെ ഡി റോസ്സി കഴിഞ്ഞ സീസണോട് കൂടി ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്. റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ നിർബന്ധപ്രകാരമാണ് ഡി റോസ്സി വിരമിക്കുന്നതെന്ന വാർത്ത പിന്നീട് പരിശീലകനായിരുന്ന റാനിയേരി സ്ഥിതികരിച്ചിരുന്നു.

ഇതേ തുടർന്ന് കനത്ത പ്രതിഷേധമാണ് റോമാ ആരാധകർ ഉയർത്തിയത്. കരാറുറപ്പിക്കുന്നതിനായി താരം അർജന്റീനയിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു

Exit mobile version