നടരാജന് അനുമോദനവുമായി താരത്തിന്റെ ഐപിഎല്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍

നടരാജന്റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍. ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടിയായിരുന്നു കളിച്ചത്.

ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിച്ച് യോര്‍ക്കര്‍ രാജാവെന്ന വിളിപ്പേര് നേടിയ നടരാജന്‍. ഇന്ത്യയ്ക്ക് വേണ്ടി ഏകദിന-ടി20 അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു. ഒരു ഏകദിനത്തിലും മൂന്ന് ടി20 മത്സരത്തിലും കളിച്ച താരത്തിന് എട്ട് വിക്കറ്റാണ് നേടാനായത്.

വാര്‍ണര്‍ രണ്ടാം ഏകദിനത്തിന് ശേഷം പരിക്കിന്റെ പിടിയിലായതിനാല്‍ തന്നെ ഇരു താരങ്ങളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം സാധ്യമായില്ലെങ്കിലും താരത്തിനെ പ്രശംസ കൊണ്ടു മൂടുവാന്‍ ഡേവിഡ് വാര്‍ണര്‍ മറന്നില്ല.

തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് വാര്‍ണര്‍ നടരാജനൊപ്പം സണ്‍റൈസേഴ്സ് ജഴ്സിയില്‍ കളിക്കുന്ന ചിത്രം പങ്കുവെച്ചത്.

Exit mobile version