“ബെംഗളൂരു ആയാലും പുനെ ആയാലും ഒരു പോലെ, ഞങ്ങൾക്ക് ജയിക്കണം” ഡേവിഡ് ജെയിംസ്

മത്സരം ബെംഗളൂരിവിനെതിരെ ആയാലും പുനെ സിറ്റി എഫ്സിക്കെതിരെ ആയാലും ഒരു പോലെയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്ന് നടക്കുന്ന പുനെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്.

“കേരള ബൽസ്റ്റേഴ്സിന് ജയിക്കണം, അത് ബെംഗളൂരു ആയാലും പുനെ സിറ്റി ആയാലും ജയം നിർബന്ധമാണ്. മത്സരത്തിൽ സമ്മർദ്ദം ഉണ്ടാവും, പക്ഷെ അത് മറികടന്നു വിജയത്തിലേക്ക് എത്തണം. 3 പോയിന്റും സ്വന്തമാക്കണം”

“ജംഷാദ്‌പൂറിനെതിരെ മികച്ച രീതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചിരുന്നു. പക്ഷെ മൂന്ന് പോയിൻറ് നേടാനായില്ല” ജെയിംസ് പറഞ്ഞു.

പുനെ സിറ്റിയുടെ കളി രീതിയെ വിമർശിക്കാനും ജെയിംസ് മറന്നില്ല. പുനെ വളരെ കഠിനമായി ടാക്കിൾ ചെയുന്ന ടീമാണ്. അവർക്കെതിരെ ഡിസിപ്ലിനാറി നടപടികൾ എടുക്കേണ്ടതുണ്ട്‌. പക്ഷെ ഇതുവരെ അവർക്കെതിരെ കളിയിൽ കാർഡുകൾ ഒന്നും അധികം നൽകുന്നതായി കണ്ടിട്ടില്ല എന്നും ജെയിംസ് കൂടി ചേർത്തു.

Exit mobile version