Site icon Fanport

ഈ സീസണിൽ തന്നെ കിരീടം നേടാം എന്നു പറഞ്ഞല്ല താൻ വന്നത് – ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെയും മാനേജ്മെന്റിന്റെയും ലക്ഷ്യം ദീർഘകാലത്തേക്കുള്ള പുരോഗതി ആണെന്നും ഒരു സീസണിൽ പെട്ടെന്ന് മുളക്കുന്ന അത്ഭുതമല്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഇന്നലെ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡേവിഡ് ജെയിംസ്. കഴിഞ്ഞ ജനുവരിയിൽ ഞാൻ ഇവിടെ എത്തുമ്പോൾ ഉള്ള ലക്ഷ്യം വലുതായിരുന്നു. ഈ സീസണിൽ തന്നെ ഐ എസ് എൽ കിരീടാം നേടാം എന്നു പറഞ്ഞല്ല താൻ ഇവിടെ എത്തിയത്‌ ജെയിംസ് പറഞ്ഞു.

മൂന്ന് വർഷത്തേക്കാണ് കരാർ. ആ സമയത്തിനുള്ള ക്ലബിനെ മികച്ചൊരു ടീമാക്കി മാറ്റുകയാണ് തന്റെ ലക്ഷ്യം. അതു താൻ നിർവഹിക്കുമെന്ന് ജെയിംസ് പറഞ്ഞു. ലീഗിൽ ഈ സീസണിൽ ആറു മത്സരങ്ങൾ കഴിഞപ്പോൾ ഒരു ജയം മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനുള്ളൂ. താൻ മത്സര ഫലങ്ങളിൽ നിരാശനാണെന്ന് ജെയിംസ് പറഞ്ഞു‌. എന്നാൽ ടീം വളരെ മെച്ചപ്പെടുന്നുണ്ട് എന്നും ഒരിക്കൽ പോലും ടീമിന്റെ പ്രകടനം മോശമായി തോന്നിയിട്ടില്ല എന്നും ജെയിംസ് പറഞ്ഞു.

Exit mobile version