Site icon Fanport

വിനീതിന്റെ സബ്സ്റ്റിട്യൂഷൻ ആണ് കളി മാറ്റിയത് എന്ന് ജെയിംസ്

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന്റെ വിജയത്തിനുള്ള പ്രധാന കാരണം സി കെ വിനീതിന്റെ വരവാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്സ് മികച്ചു നിന്നിരുന്നു എങ്കിലും സി കെ വിനീത് വരുന്നത് വരെ ആ ആധിപത്യം സ്കോർ ബോർഡിൽ കാണിക്കാൻ ആയില്ല എന്നും ജെയിംസ് പറഞ്ഞു. കളിയുടെ 71ആം മിനുട്ടിലാണ് സി കെ വിനീത് കളത്തിൽ എത്തിയത്.

സി കെ വന്ന് ആറ് മിനുറ്റുകൾക്കകം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തുകയും ചെയ്തു. സി കെ അസിസ്റ്റോ സ്കോറോ ഒന്നും ചെയ്തില്ല എങ്കിലും കളത്തിൽ ചെയ്തത് ഒക്കെ നല്ലതായിരുന്നു എന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. കളിയെ കേരള താാരങ്ങൾ സമീപിച്ചത് തന്നെ സന്തോഷവാനാക്കി എന്നും ജെയിംസ് പറഞ്ഞു. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

Exit mobile version