Site icon Fanport

പേഷ്വാര്‍ സല്‍മിയുടെ കോച്ചായി ഡാരെന്‍ സാമി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പേഷ്വാര്‍ സല്‍മിയുടെ മുഖ്യ കോച്ചായി അവരുടെ വളരെ കാലത്തെ ക്യാപ്റ്റന്‍ ഡാരെന്‍ സാമിയെ നിയമിച്ചു. സല്‍മിയുടെ നിലവിലെ കോച്ചായ മുഹമ്മദ് അക്രമില്‍ നിന്നാണ് കോച്ചിംഗ് ദൗത്യം സാമി ഏറ്റെടുക്കുന്നത്. വഹാബ് റിയാസ് സാമിയ്ക്ക് പകരം മുഴുവന്‍ സമയം ക്യാപ്റ്റനായി ചുമതല ഏറ്റെടുക്കും.

സാമി ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി ഇനിയും കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോളും ഡയറക്ടറായി തുടരുന്ന അക്രം പറയുന്നത്. 2015-16 സീസണ്‍ മുതല്‍ പേഷ്വാറിന് വേണ്ടി കളിക്കുന്ന താരമാണ് സാമി. എന്നാല്‍ ഈ സീസണില്‍ വെറും 44 റണ്‍സും ഒരു വിക്കറ്റുമാണ് താരത്തിന്റെ സംഭാവന.

Exit mobile version