സിറിൽ കാലി ആദ്യ ഇലവനിൽ, മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പൂനെ സിറ്റിക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെതിരെ ഇറക്കിയതിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. മധ്യനിരയിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് തിരിച്ചെത്തി. ഒപ്പം കഴിഞ്ഞ മത്സരത്തിൽ സബ്ബായി എത്തി തകർത്തു കളിച്ച ലെൻ ദുംഗലും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. പ്രധാന മാറ്റം നടന്നിരിക്കുന്ന ഡിഫൻസിലാണ്. യുവതാരം ലാൽറുവത്താര പുറത്തായി പകരം സിറിൽ കാലിയാണ് ഇന്ന് ഡിഫൻസിൽ ഇറങ്ങുന്നത്. കാലിയുടെ ഐ എസ് എല്ലിൽ ആദ്യ സ്റ്റാർട്ട് ആണിത്.

അനസിന് ഇന്നും ബെഞ്ചിലാണ് സ്ഥാനം. ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത പൂനെ സിറ്റി ഇലവനിലും മാറ്റങ്ങളുണ്ട്. ഗോൾകീപ്പർ വിശാൽ കെയ്തിനെ അടക്കം പൂനെ സിറ്റി ഇന്ന് ബെഞ്ചിൽ ഇരുത്തിയിരിക്കുകയാണ്. ആഷിഖ് കുരുണിയനും ഇന്ന് ആദ്യ ഇലവനിൽ സ്ഥാനമില്ല.

കേരള ബ്ലാസ്റ്റേഴ്സ് ; നവീൺ, റാകിപ്, ജിങ്കൻ, പെസിച്, കാലി, നികോള, സഹൽ, ലെൻ ദുംഗൽ, പൊപ്ലാനിക്, സ്ലാവിസിയ, വിനീത്

പൂനെ: കമൽജിത്, അശുതോഷ്, മിൽസ്, ഗുർതേജ്, ഫനായി, ആദിൽ, സ്റ്റാങ്കോവിച്, വിയ, റോബിൻ, മാർസെലീനോ, അൽഫാരോ

Exit mobile version