Indaus

സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി

ഓസ്ട്രേലിയയ്ക്കെതിരെ ടി20 ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. ഓസ്ട്രേലിയയെ 129/8 എന്ന സ്കോറിലൊതുക്കുവാന്‍ ഇന്ത്യയ്ക്ക് ആയെങ്കിലും 15.1 ഓവറിൽ ടീം 85 റൺസിന് ഓള്‍ഔട്ട് ആയി തോൽവിയേറ്റ് വാങ്ങുകയായിരുന്നു. 44 റൺസിന്റെ വിജയം ആണ് ഓസ്ട്രേലിയന്‍ വനിതകള്‍ നേടിയത്.

ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ 79/8 എന്ന നിലയിൽ പ്രതിരോധത്തിലായി ശേഷമാണ് അവസാന 28 പന്തിൽ നിന്ന് 50 റൺസ് സക്തമായ തിരിച്ചുവരവ് ടീം നടത്തിയത്. 17 പന്തിൽ 32 റൺസ് നേടിയ ജോര്‍ജ്ജിയ വെയര്‍ഹാമും 14 പന്തിൽ 22 റൺസ് നേടി ജെസ്സ് ജോന്നാസനും ആണ് ഓസീസ് നിരയിൽ തിളങ്ങിയത്.

ബെത്ത് മൂണി 28 റൺസും ആഷ്‍ലൈ ഗാര്‍ഡ്നര്‍ 22 റൺസും നേടിയപ്പോള്‍ ഇന്ത്യയ്ക്കായി ശിഖ പാണ്ടേയും രാധ യാദവും പൂജ വസ്ട്രാക്കറും 2 വീതം വിക്കറ്റ് നേടി.

ഇന്ത്യന്‍ നിരയിൽ 19 റൺസ് നേടി പുറത്താകാതെ നിന്ന ദീപ്തി ശര്‍മ്മയാണ് ടോപ് സ്കോറര്‍. ഹര്‍ലീന്‍ ഡിയോള്‍ 12 റൺസ് നേടിയപ്പോള്‍ അവസാനമായി ഇറങ്ങിയ അഞ്ജലി സര്‍വാണി 11 റൺസ് നേടി.

ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ 4 വിക്കറ്റ് നേടി.

Exit mobile version