Picsart 22 11 23 17 22 54 382

2018ൽ ഏവരെയും ഞെട്ടിച്ച ക്രൊയേഷ്യക്ക് ഖത്തറിൽ സമനില തുടക്കം

2018 റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായിരുന്ന ക്രൊയേഷ്യക്ക് ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില. മൊറോക്കയും ക്രൊയേഷ്യയും നേർക്കുനേർ വന്ന കളി ഗോൾ രഹിതമായാണ് അവസാനിച്ചത്. ഖത്തർ ലോകകപ്പിലെ അവസാന നാലു മത്സരങ്ങളിൽ മൂന്നും ഗോൾ രഹിതമായാണ് അവസാനിച്ചത്.

ഗ്രൂപ്പ് എഫിൽ ആദ്യ മത്സരത്തിൽ ക്രൊയേഷ്യ ആണ് നന്നായി തുടങ്ങിയത്. ആദ്യ പകുതിയിൽ ഉടനീളം കൂടുതൽ സമയം പന്ത് കൈവശം വെക്കാനും കളി നിയന്ത്രിക്കാനും അവർക്ക് ആയി. എന്നാൽ മോഡ്രിചിനും സംഘത്തിനും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. 17ആം മിനുട്ടിൽ പെരിസിചിന്റെ ഒരു ലോങ് റേഞ്ചർ ആയിരുന്നു കളിയിലെ ആദ്യ നല്ല ഗോൾ ശ്രമം. ഇതിനു ശേഷം ആദ്യ പകുതിയുടെ അവസാനം വരെ ഒറ്റ നല്ല അവസരം പോലും വന്നില്ല. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ നോഡ്രിചിന് ഒരു നല്ല അവസരം കിട്ടി. പക്ഷെ ക്രൊയേഷ്യൻ ക്യാപ്റ്റന്റെ ഷോട്ട് ഗോൾ പോസ്റ്റിന് തൊട്ടു മുകളിലൂടെ പുറത്ത് പോയി‌.

രണ്ടാം പകുതിയിലും ക്രൊയേഷ്യ പന്ത് കൈവശം വെച്ചു എങ്കിലും ഗോളിന് അടുത്ത് ഒന്നും അവർ എത്തിയില്ല. മൊറോക്കോയും രണ്ടാം പകുതിയിൽ നിശബ്ദർ ആയിരുന്നു. സിയെച് പോലുള്ള പ്രധാന താരങ്ങൾ കളത്തിൽ ഉണ്ടോ എന്നു പോലും അറിയാൻ കഴിഞ്ഞില്ല.

ഇനി ഗ്രൂപ്പിൽ ബെൽജിയവും കാനഡയുമാണ് ഈ ടീമുകൾക്ക് മുന്നിൽ ഉള്ളത്.

Exit mobile version