ക്രിസ്റ്റ്യാനോ ഗോൾ നേടിയിട്ടും യുവന്റസിന്റെ വിജയ കുതിപ്പിന് അവസാനം

യുവന്റസിന്റെ വിജയ കുതിപ്പിന് അങ്ങനെ അവസാനമായി. സീരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ ജെനോവ ആണ് യുവന്റസിന്റെ വിജയ പരമ്പരക്ക് അവസാനമിട്ടത്. 1-1 എന്ന സമനിലയിലാണ് യുവന്റസിന്റെ ഹോമിൽ നടന്ന മത്സരം അവസാനിച്ചത്. ലീഗിൽ എട്ടു മത്സരങ്ങളിൽ എട്ടും ജയിച്ച് മുന്നേറുകയായിരുന്നു യുവന്റസ്. പക്ഷെ അതിന് കുഞ്ഞന്മാരായ ജെനോവ അവസാനമിടുക ആയിരുന്നു.

ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളായിരുന്നു യുവന്റസിന് ലീഡ് നേടിക്കൊടുത്തത്. ക്രിസ്റ്റ്യാനോയുടെ യുവന്റസിനായുള്ള അഞ്ചാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിലാണ് അപ്രതീക്ഷിത സമനില ഗോൾ പിറന്നത്. ഡനിയൽ ബെസയാണ് യുവന്റസ് ഡിഫൻസിനെ പരാജയപ്പെടുത്തി ഗോൾ നേടുയത്. അതിന് മറുപടി നൽകാൻ യുവന്റസിന് ആയില്ല.

വിജയമില്ലാത്ത മത്സരമാണെങ്കിലും ഇപ്പോഴും യുവന്റസ് തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്. നാപോളിയേക്കാൾ ഏഴു പോയന്റിന്റെ ലീഡ് ഉണ്ട് യുവന്റസിന്. ഇനി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് യുവന്റസിന്റെ അടുത്ത മത്സരം.

Exit mobile version