Site icon Fanport

യൂറോപ്പിൽ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

യൂറോപ്പിൽ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ 400 ജയം നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മറ്റൊരു താരവും 400 ജയം നേടിയിട്ടില്ല. ജെനോവക്കെതിരായ 3-1 ജയത്തിന് ശേഷമാണ് യുവന്റസ് താരമായ റൊണാൾഡോ ഈ നേട്ടം കുറിച്ചത്.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ലാ ലീഗയിൽ റയൽ മാഡ്രിഡിനും സീരി എയിൽ യുവന്റസിനും വേണ്ടിയാണ് ക്രിസ്റ്റ്യാനോ റോണാൾഡോ ബൂട്ടണിഞ്ഞിട്ടുള്ളത്. 365 ജയവുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയും 350 ജയവുമായി യുവന്റസിന്റെ തന്നെ താരമായ ബുഫണുമാണുള്ളത്. ജെനോവക്കെതിരെ നൂറാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റോണാൾഡോ ഈ നേട്ടം കുറിച്ചത്. നൂറ് മത്സരങ്ങളിൽ നിന്നും 77 ഗോളുകൾ അടിച്ച് കൂട്ടാനും ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി.

Exit mobile version