20220818 180833

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന പ്രതീക്ഷ ഡോർട്മുണ്ടിൽ | Exclusive

ക്രിസ്റ്റ്യാനോ റൊണാൾഡോസുടെ ഏജന്റും ജർമ്മൻ ക്ലബുമായി ചർച്ച

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടാൻ ഏറെയായി ശ്രമിക്കുന്നു. യൂറോപ്പിലെ പ്രധാന ക്ലബുകളിൽ പലതിനെയും റൊണാൾഡോ സമീപിച്ചു എങ്കിലും താരത്തിന്റെ ഉയർന്ന വേതനം കാരണം ഒരു നീക്കവും നടന്നിരുന്നില്ല. ഇപ്പോൾ റൊണാൾഡോ അവസാന ശ്രമം എന്ന് രീതിയിൽ ജർമ്മൻ ക്ലബായ ഡോർട്മുണ്ടിലേക്ക് പോകാൻ നോക്കുക ആണെന്നാണ് റിപ്പോർട്ട്.

റൊണാൾഡോയുടെ ഏജന്റും ഡോർട്മുണ്ടും തമ്മിൽ ചർച്ചകൾ നടത്തുന്നുണ്ട്. ഇതുവരെ ഡോർട്മുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്തിയിട്ടില്ല. ജർമ്മനിയിൽ കൂടെ തന്റെ മികവ് തെളിയിക്കാൻ ആകും എന്നതും ഒപ്പം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആകും എന്നതുമാണ് റൊണാൾഡോ ഡോർട്മുണ്ടിലേക്ക് പോകാൻ താല്പര്യം കാണിക്കാൻ കാരണം.

റൊണാൾഡോയെ നല്ല ഓഫറുകൾ വന്നാൽ വിൽക്കാം എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡും കരുതുന്നത്. റൊണാൾഡോ ടീമിലെ അന്തരീക്ഷം മോശമാക്കുക ആണെന്ന് പലരും വിശ്വസിക്കുന്നു. ഇനി രണ്ട് ആഴ്ച മാത്രമാണ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ബാക്കിയുള്ളത്.

Exit mobile version