ഒറ്റയ്ക്ക് ലോകകപ്പ് നേടാൻ മെസ്സി മറഡോണയല്ല : ക്രെസ്പോ

- Advertisement -

മെസ്സിയെയും അർജന്റീനിയൻ ടീമിനെയും മൊത്തമായി വിമർശിച്ച് മുൻ അർജന്റീന താരം ക്രെസ്പോ രംഗത്ത്. മെസ്സിയിൽ അമിത പ്രതീക്ഷ വേണ്ട എന്നും മെസ്സിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടിത്തരാൻ ആകില്ല എന്നും ക്രെസ്പോ പറഞ്ഞു‌. മെസ്സി മറഡോണയല്ല, ബാഴ്സലോണയെ പോലെ മികച്ചൊരു ടീമിൽ ഇട്ടാൽ മാത്രമെ മെസ്സിക്ക് അദ്ദേഹത്തിന്റെ മികവിൽ എത്താൻ കഴിയു. അർജന്റീനയെ പോലൊരു ടീമിൽ എത്തുമ്പോൾ മെസ്സി ഒന്നും അല്ലാതാകുന്നു എന്നും ക്രെസ്പോ പറഞ്ഞു.

പെനാൾട്ടി നഷ്ടമാക്കിയതിന് പഴി പറയുന്നില്ല എന്ന് പറഞ്ഞ ക്രെസ്പോ പക്ഷെ മെസ്സിയുടെ ഇന്നലത്തെ പ്രകടനത്തിന് പത്തിൽ അഞ്ചു മാർക്ക് മാത്രമെ നൽകുന്നുള്ളൂ. മെസ്സി മറഡോണ അല്ല എന്ന കാര്യം ആരാധകരും ഒപ്പം ടീമിൽ മെസ്സിക്കൊപ്പം കളിക്കുന്നവരും ഓർക്കണമെന്നും ക്രെസ്പോ പറയുന്നു. ഐസ്‌ലാന്റിനെതിരെ ആരാണ് മെസ്സിയെ സഹായിച്ചത് എന്നും ക്രെസ്പോ ചോദിക്കുന്നു.

ഡി മറിയ ഒരു ഡ്രിബിൾ വരെ പൂർത്തിയാക്കിയില്ല എന്നും പരിഹാസത്തോടെ ക്രെസ്പോ പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement