
വാരിയെല്ലിനേറ്റ ഹെയര്‍ലൈന്‍ ക്രാക്കോടു കൂടിയാണ് ക്രെയിഗ് ഓവര്ട്ടണ് കളിക്കുന്നതെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ ദിവസം തന്റെ ബൗളിംഗില്‍ ക്യാച്ചിനു ശ്രമിച്ചപ്പോള്‍ പറ്റിയ പിഴവാണ് ഓവര്‍ട്ടണിന്റെ വാരിയെല്ലില്‍ ക്ഷതം ഏല്പിച്ചത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഇതേ സ്ഥാനത്ത് തന്നെയാണ് അന്ന് പന്ത് കൊണ്ടത്. അവിടെ തന്നെ ഇന്നലെയും ക്ഷതം ഏറ്റപ്പോള്‍ താരത്തിനു ചെറിയ പൊട്ടല്‍ ഉണ്ടാവുകയായിരുന്നു. പരിക്കേറ്റുവെങ്കിലും പെയിന്‍ കില്ലറുകളുടെ സഹായത്തോടെ ഇന്നും മത്സരിക്കാന്‍ ഓവര്ട്ടണ് കളത്തിലിറങ്ങിയിരുന്നു. ഏതാനും ഓവറുകളും താരം എറിഞ്ഞു.
സ്കാനുകള്‍ക്ക് വിധേയമായ ശേഷം ഈ മത്സരത്തില്‍ തുടരാന്‍ ക്രെയിഗ് ഓവര്ട്ടണ് അനുമതിയുണ്ടെങ്കിലും വീണ്ടും താരത്തിന്റെ സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ താരത്തിന്റെ മത്സര സാന്നിധ്യത്തെക്കുറിച്ച് ഇംഗ്ലണ്ട് തീരുമാനമെടുക്കുകയുള്ളു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial