Site icon Fanport

കരീബിയൻ പ്രീമിയർ ലീഗിൽ ആർക്കും കൊറോണ ഇല്ല

കരീബിയൻ പ്രീമിയർ ലീഗ് നടക്കുന്നതിന്റെ മുന്നോടിയായി ട്രിനിഡാഡ് & ടൊബാഗോയിൽ എത്തിയവരിൽ നടത്തിയ കൊറോണ പരിശോധനയിൽ ആർക്കും കൊറോണ ഇല്ല. ടീം അംഗങ്ങൾ, അമ്പയർമാർ, അഡ്മിനിസ്ട്രേറ്റർ എന്നിവർ അടക്കം 162 പേർക്ക് നടത്തിയ കൊറോണ പരിശോധനയിൽ ആണ് ആർക്കും കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്. കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 18നാണ് ആരംഭിക്കുന്നത്.

കൊറോണ നെഗറ്റീവ് ഫലം ലഭിച്ചവർ എല്ലാം 14 ദിവസം ക്വറന്റൈനിൽ തുടരുമെന്നും സംഘടകർ അറിയിച്ചിട്ടുണ്ട്. മത്സരം തുടങ്ങുന്നത് വരെ താരങ്ങൾ തുടർച്ചയായി കൊറോണ പരിശോധനകൾ നടത്തുമെന്നും സംഘടകർ അറിയിച്ചിട്ടുണ്ട്. ട്രിനിഡാഡ് & ടൊബാഗോയിലെ രണ്ട് വേദികളിലായാണ് കരീബിയൻ പ്രീമിയർ ലീഗ് ഇത്തവണ നടക്കുന്നത്. ടൂർണമെന്റിൽ മൊത്തം 33 മത്സരങ്ങളാണ് ഉള്ളത്

Exit mobile version