“കൗട്ടീനോയെ ആണ് ഞങ്ങൾ പേടിക്കുന്നത്” മെക്സിക്കൻ പരിശീലകൻ

മറ്റന്നാൾ ബ്രസീലിനെ നേരിടാൻ ഇരിക്കുന്ന മെക്സിക്കോയുടെ ഭയം നെയ്മറല്ല കൗട്ടീനോ ആണെന്ന് മെക്സിക്കൻ പരിശീലകനായ ഒസോരിയോ പറഞ്ഞു. “ബ്രസീലിന്റെ ടാലന്റുകളായ നെയ്മർ, ഡഗ്ലസ് കോസ്റ്റ, വില്ല്യൻ തുടങ്ങിയവരെ ഒന്നും കുറച്ചു കാണുന്നില്ല, പക്ഷെ ഗ്രൗണ്ടിൽ ശരിക്കും മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുക കൗട്ടീനോയ്ക്കാണ്” ഒസൊരിയോ പറഞ്ഞു.

“മിഡ്ഫീൽഡിൽ എവിടെയും ഒപ്പം ഫോർവേഡായും കളിക്കാൻ കഴിവുള്ള താരമാണ് കൗട്ടീനോ. ബ്രസീലിന്റെ ഏറ്റവും മികച്ച താരം കൗട്ടീനോ തന്നെയാണ്. കൗട്ടീനീയെ തടയുക തന്നെയാണ് മെക്സിക്കോയുടെ ആദ്യ പണി” എന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഈ ലോകകപ്പിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും കൗട്ടീനോ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version