Site icon Fanport

കൗട്ടീനോ ഇനി ബയേൺ മ്യൂണിക്കിന്റെ നമ്പർ 10

ബ്രസീലിയൻ സൂപ്പർ താരം കൗട്ടീനോ ബയേൺ മ്യൂണിക്കിൽ 10 ആം നമ്പർ ജേഴ്‌സി അണിയും. ബയേണിന്റെ ഇതിഹാസ താരം ആര്യൻ റോബൻ ഇട്ട പതതാം നമ്പർ ജേഴ്‌സി കൗട്ടീനോക്ക് നല്കാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. ഒഫീഷ്യലായി അനൗൺസ്‌മെന്റ് വന്നില്ലെങ്കിലും അഡിഡാസ് ഇൻസ്റാഗ്രാമിലൂടെ ആദ്യം പ്രഖ്യാപനം നടത്തിയിരുന്നു. ഈ പോസ്റ്റ് പിന്നീട് അവർ ഡിലീറ്റ് ചെയ്തു.

ബയേണിന്റെ ഓൺലൈൻ സ്റ്റോറിലും പതതാം നമ്പർ ജേഴ്‌സി കൗട്ടീനോക്ക് തന്നെയാണ്. ബാഴ്‌സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് പോവാൻ സമ്മർദങ്ങൾ ഉണ്ടായിരുന്നെങ്കിലും ബ്രസീലിയൻ താരം ബയേൺ മ്യൂണിക്ക് തിരഞ്ഞെടുക്കുകയായിരുന്നു. റോബന്റെ ജേഴ്‌സി നമ്പർ കൗട്ടീനോക്ക് നല്കാൻ തീരുമാനിച്ചതിനോട് ആരാധകരുടെ ഇടയിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

Exit mobile version