Site icon Fanport

” ബാഴ്സയിൽ എത്തിയ കൗട്ടീനോയുടെ വീര്യം കുറഞ്ഞു, ബയേണിൽ കളിക്കുന്നത് ആത്മവിശ്വാസമില്ലാതെ “

ബാഴ്സയിൽ നിന്നും ബയേൺ മ്യൂണിക്കിൽ എത്തിയ ബ്രസീലിയൻ സൂപ്പർ സ്റ്റാർ ഫിലിപ്പെ കൗട്ടിനോക്ക് അക്രമണോത്സുകത കുറഞ്ഞുവെന്ന് ജിയോവാനെ എൽബർ. മുൻ ബയേൺ താരമായ എൽബർ ബാഴ്സയിൽ നിന്നും വന്ന കൗട്ടിനോക്ക് പഴയ വീര്യമില്ലെന്നും പറഞ്ഞു. കൗട്ടിനോ ബയേണിൽ എത്തിയപ്പോൾ എല്ലാവരും കരുതിയത് ലിവർപൂളിലെ മജീഷ്യനായ കൗട്ടിനോയെ കാണാം എന്നായിരുന്നു. എന്നാൽ ബാഴ്സയിലെ ജീവിതം കൗട്ടിനോയെ മാറ്റിമറിച്ചു.

ഇപ്പോളും കൗട്ടിനോ ഒരു മികച്ച താരം തന്നെയാണെന്ന് പറഞ്ഞ എൽബർ ഇനി അദ്ദേഹം മാറുമെന്ന പ്രതീക്ഷ വെച്ച് പുലർത്തുന്നില്ലെന്നും പറഞ്ഞു. ഒരു സീസണിലെ ലോണിലാണ് കൗട്ടിനോയെ ബയേൺ സ്വന്തമാക്കിയത്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ സീസണിന്റെ അവസാനം കൗട്ടിനോ ക്യാമ്പ് നൗവിലേക്ക് മടങ്ങും. ബ്രസീലിയൻ താരമായ എൽബർ 6 സീസ്ണുകളിൽ ബയേൺ മ്യൂണിക്കിൽ കളിക്കുകയും 139 ഗോളുകൾ അവർക്കായി നേടിയിട്ടുമുണ്ട്. നാല് വട്ടം ലീഗും ഒരു തവണ ചാമ്പ്യൻസ് ലീഗും ബയേണിനൊപ്പം ഉയർത്താൻ എൽബറിനായിരുന്നു.

Exit mobile version