Site icon Fanport

കൗട്ടീനോയെ വീണ്ടും ലോണിൽ നിലനിർത്താൻ തയ്യാറാണ് എന്ന് ബയേൺ

ഫിലിപ്പ് കൗട്ടീനോയെ കാശ് കൊടുത്ത് വാങ്ങാൻ ബയേൺ മ്യൂണിച്ചിന് ഉദ്ദേശമില്ല. എന്നാൽ പകരം താരത്തെ ലോണിൽ ഒരു വർഷത്തേക്ക് കൂടെ സ്വന്തമാക്കാൻ തങ്ങൾക്ക് താല്പര്യം ഉണ്ട് എന്ന് ബയേൺ അറിയിച്ചു. ഈ സീസൺ തുടക്കം മുതൽ ബയേണിൽ ലോണിൽ കളിക്കുകയാണ് കൗട്ടീനോ. എന്നാൽ കൗട്ടീനോയെ വിൽക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്‌.

കൗട്ടീനോയെ വിൽക്കാൻ സാധിച്ചില്ല എങ്കിൽ ലോണിൽ അയക്കുന്നതിന് പകരം ടീമിൽ നിർത്താൻ ആണ് സാധ്യത. കൗട്ടീനോയിൽ പ്രതീക്ഷ ഉണ്ട് എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ നേരത്തെ പറഞ്ഞിരുന്നു. ബയേണിൽ കൗട്ടീനോ ഇതുവരെ 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എട്ടു ഗോളുകളും നേടിയിട്ടുണ്ട്. പരിക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനായ കൗട്ടീനോ ഇപ്പോൾ വിശ്രമത്തിലാണ്.

Exit mobile version