Site icon Fanport

കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾ ഏഴു ഗോളിന്റെ ഗംഭീര വിജയം

സ്പെയിനിൽ വെച്ച് നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് ഒരു വമ്പൻ വിജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ മൗറീഷ്യാനയെ ആണ് ഇന്ത്യ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഗ്രേസും ആശാലത ദേവിയും ഇന്ത്യക്ക് വേണ്ടി ഇന്ന് ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ബാലാ ദേവി, മനീഷ, ദയാ ദേവി എന്നിവരും ഇന്ത്യക്കായി ഇന്ന് ഗോളുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ ബൊളീവിയയെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത്.

Exit mobile version