“ഗോവ ഇപ്പോൾ തന്നെ ഫൈനലിൽ എത്തി, അത്ഭുതങ്ങളിൽ വിശ്വാസമില്ല” – മുംബൈ പരിശീലകൻ

ഐ എസ് എൽ ഫൈനൽ എഫ് സി ഗോവ ഉറപ്പിച്ചു എന്ന് മുംബൈ സിറ്റി പരിശീലകൻ ജോർഗെ കോസ്റ്റ. ഇന്നലെ ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മുംബൈയിൽ വെച്ച് മുംബൈ സിറ്റിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എഫ് സി ഗോവ തോൽപ്പിച്ചിരുന്നു. ഇതാണ് രണ്ടാം പാദത്തിന് മുമ്പ് തന്നെ ഗോവ ഫൈനൽ ഉറപ്പിച്ചെന്ന് മുംബൈ പരിശീലകൻ പറയാൻ കാരണം. താൻ അത്ഭുതത്തിൽ വിശ്വസിക്കുന്നില്ല എന്നും അതുകൊണ്ട് ഗോവ ഫൈനലിൽ എത്തി എന്നും കോസ്റ്റ പറഞ്ഞു.

ഗോവയിൽ ചെന്ന് രണ്ടാം പാദത്തിൽ ഇത്രയും വലിയ തോൽവിയെ മറികടക്കാൻ ആവില്ല കോസ്റ്റ പറഞ്ഞു. ഗോവയിൽ ചെന്നാൽ അഭിമാനകരമായ പോരാട്ടം കാഴ്ചവെക്കുക മാത്രമാണ് ലക്ഷ്യം. ഗോവയ്ക്ക് ഫൈനലിൽ എത്തിയതിന് അഭിനന്ദങ്ങൾ. കപ്പ് നേടാൻ ആശംസകൾ എന്നും കോസ്റ്റ പറഞ്ഞു. മുംബൈ പരിശീലകന്റെ സ്ഥാനത്ത് താൻ ആണെങ്കിലും ഇതു മാത്രമേ പറയുമായിരുന്നുള്ളൂ എന്ന് ഗോവ പരിശീലകൻ ലൊബേരയും പറഞ്ഞു.

Exit mobile version