മൂന്ന് പാകിസ്ഥാൻ താരങ്ങൾക്ക് കൊറോണ വൈറസ് ബാധ

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 29 അംഗ സംഘത്തിലെ മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാകിസ്ഥാൻ താരങ്ങളായ ശദാബ് ഖാൻ, ഹാരിസ് റൗഫ്, ഹൈദർ അലി എന്നിവർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ഞായറാഴ്ച പാകിസ്ഥാൻ ടീം ലണ്ടനിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പാകിസ്ഥാൻ താരങ്ങൾ ലണ്ടനിലേക്ക് തിരിക്കുന്നതിന് മുൻപ് രണ്ട് തവണ കൂടി കൊറോണ വൈറസ് ടെസ്റ്റിന് വിധേയരാവും.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ താരങ്ങൾ ക്വറന്റൈനിൽ പോയിട്ടുണ്ട്. താരങ്ങൾക്ക് ഒരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്നും ടെസ്റ്റ് ചെയ്ത സമയത്ത് മാത്രമാണ് താരങ്ങൾക്ക് കൊറോണ വൈറസ് ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. അതെ സമയം കൊറോണ വൈറസ് പരിശോധന നടത്തിയ ഇമാദ് വസിം, ഉസ്മാൻ ഷിൻവാരി എന്നിവർക്ക് കൊറോണ വൈറസ് ബാധയില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ്-സെപ്തംബർ മാസത്തിലാണ് പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

Exit mobile version