Site icon Fanport

കൊറോണ മാറി എങ്കിലും മെസ്സി ലിയോണ് എതിരെ കളിക്കില്ല

20220108 212010

പി എസ് ജി അവരുടെ അടുത്ത മത്സരത്തിൽ നാളെ ലിയോണെ നേരിടുമ്പോൾ അവരുടെ ഏറ്റവും പ്രധനാപ്പെട്ട താരമായ ലയണൽ മെസ്സി ഒപ്പം ഉണ്ടാകില്ല. മെസ്സി കൊറോണ നെഗറ്റീവ് ആയി എങ്കിലും താരം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. മെസ്സി ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഒരാഴ്ച കൂടെ എടുക്കും.

മെസ്സി കഴിഞ്ഞ ദിവസം അർജന്റീനയിൽ നിന്ന് പാരീസിലേക്ക് തിരിച്ച് എത്തിയിരുന്നു‌‌. .ജുവാൻ ബെർനാറ്റ്, സെർജിയോ റിക്കോ, നഥാൻ ബിറ്റുമാസല,ഡൊണ്ണരുമ്മ, ഡി മറിയ എന്നിവർ പി എസ് ജി നിരയിൽ ഇപ്പോഴും കോവിഡ് -19 പോസിറ്റീവ് ആണ്.

Exit mobile version