Site icon Fanport

പ്രീസീസൺ, ഏക ഗോളിൽ ഈസ്റ്റ് ബംഗാളിനെ എഫ് സി ഗോവ വീഴ്ത്തി

പുതിയ സീസണ് മുന്നോടിയായ നടന്ന പ്രീസീസൺ മത്സരത്തിൽ എഫ് സി ഗോവയ്ക്ക് വിജയം. ഇന്ന് ഗോവയിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാളിനെയാണ് ഗോവ നേരിട്ടത്. നിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന മത്സരം എതിരിലാത്ത ഒരു ഗോളിന് എഫ് സി ഗോവ സ്വന്തമാക്കി. കളിയുടെ രണ്ടാം പകുതിയിൽ ആയിരുന്നു ഗോവയുടെ ഗോൾ പിറന്നത്.

സ്പാനിഷ് സ്ട്രൈക്കർ കോറോ ആണ് ഗോൾ നേടിയത്. ഐ എസ് എല്ലിൽ ഇറങ്ങാൻ സാധ്യതയുള്ള കരുത്തരെ ഒക്കെ അണിനിരത്തി ആണ് ഗോവ ഇന്ന് ഇറങ്ങിയത്. അഞ്ച് വിദേശ താരങ്ങളും എഫ് സി ഗോവയ്ക്കായി കളിച്ചിരുന്നു. രണ്ട് വിദേശ താരങ്ങളെ ഈസ്റ്റ് ബംഗാൾ നിരയിൽ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ സ്കോർ 1-0 എന്നാണെങ്കിലും എഫ് സി ഗോവയ്ക്ക് വലിയ ആധിപത്യം തന്നെ മത്സരത്തിൽ ഉണ്ടായിരുന്നു.

Exit mobile version